യൂനാനി വൈദ്യം: സിദ്ധാന്തങ്ങളും ചികിത്സകളും
യൂനാനി വൈദ്യശാസ്ത്രത്തിന്റെ ഉറവിടം ഗ്രീക്കിൽ നിന്നാണ്. 'യൂനാൻ'എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് യൂനാനി എന്ന പദത്തിന്റെ ഉത്ഭവം. ഇതിനർത്ഥം യൂനാനി എന്നത് ചികിത്സാരീതി എന്നതിനപ്പുറം ഗ്രീക്കിൽ ഉടലെടുത്തൊരു സംസ്കാരം തന്നെയാണ് എന്നതാണ്. ഗ്രീക്കോ-അറബ്, അറബ് വൈദ്യശാസ്ത്രം എന്നീ പേരുകളിലും യൂനാനി ഇന്ന് അറിയപ്പെടുന്നുണ്ട്.മുഗൾ ഭരണ കാലത്താണ് യൂനാനി വൈദ്യശാസ്ത്രം ഇന്ത്യയിലേക്ക് എത്തുന്നത്.
യൂനാനി ചികിത്സാരീതി ചതുർ ഭൂതങ്ങളെയുംചതുർദോഷങ്ങളെയും അടിസ്ഥാനമാക്കിയതാണ്.
യൂനാനി വൈദ്യശാസ്ത്രപ്രകാരം രോഗാവസ്ഥ എന്നത് പ്രകൃതി പ്രക്രിയയും രോഗലക്ഷണങ്ങൾ ശരീരത്തിന്റെ പ്രതികരണ പ്രക്രിയയും ആണ്.
മനുഷ്യ ശരീരത്തിന് സ്വയം സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. അത് ശരീര രസങ്ങളെ സന്തുലിതാവസ്ഥയിൽ നിയന്ത്രിച്ചു നിർത്തുന്നു. യൂനാനി ചികിത്സാ രീതിയിലൂടെ ശരീരത്തിന് ഈ സന്തുലിതാവസ്ഥയെ തിരിച്ചുപിടിക്കാൻ ആവുന്നു.
യൂനാനി വൈദ്യശാസ്ത്രം പിന്തുടരുന്നത് 4 ശരീര രസങ്ങളെയാണ്.
1. രക്തം
2. കഫം
3. പിത്തം
4. വാതം
ശരിയായ ചികിത്സ തുടങ്ങുന്നതിനു മുമ്പ് രോഗിയുടെ നാഡിയും മരിപ്പുകൾ പരിശോധിച്ചു ശരീരത്തിലെ രസത്തിന്റെ അളവ് കണ്ടെത്തുന്നു. മാത്രമല്ല ഓരോ രോഗിയുടെയും പ്രകൃതമനുസരിച്ചുള്ള ചികിത്സാ രീതിയാണ് യൂനാനിയിൽ ഉള്ളത്.
*യൂനാനി ചികിത്സകൾ*
~ ഭക്ഷണ ക്രമീകരണം
ഭക്ഷണത്തിന്റെ അളവിലും ഗുണത്തിലും നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയാണിത്
എന്നാൽ മറ്റു പ്രകൃതി ചികിത്സാരീതികളെപ്പോലെ മരുന്ന് കഴിക്കുമ്പോൾ കൂടുതൽ പദ്യം ഒന്നും ഇല്ല
~ മരുന്നുകൾ
പ്രകൃതിദത്തമായ മരുന്നുകളാണ് യൂനാനിയിൽ ഉള്ളത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ വളരെ കുറവാണ്
സസ്യങ്ങൾ,മൃഗങ്ങൾ,ധാതുക്കൾ തുടങ്ങിയവയിൽ നിന്നാണ് മരുന്നുകൾ ഉത്പാദിപ്പിക്കുന്നത്.
മരുന്നുകളുടെ പ്രകൃതം വീര്യം എന്നിവ ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.
~ റെജിമെന്റ് തെറാപ്പി
ശരീരത്തിലെ അനാവശ്യ വസ്തുക്കളെ ഒഴിവാക്കി വിഷമുക്തമാകുന്നതാണ് ഈ ചികിത്സാരീതി. ഇത് ആരോഗ്യത്തെ സംരക്ഷിക്കുകയും പ്രതിരോധ ശക്തി കൂട്ടുകയും ചെയ്യുന്നു. പ്രധാനമായും മസാജ്, തുർക്കിഷ് സ്നാനം,ഹിജാമ, വ്യായാമം, ലീച്ചിങ് തുടങ്ങി 20 പരം റെജിമെന്റ് തെറാപ്പികൾ നിലവിലുണ്ട്.
~ ശസ്ത്രക്രിയ
പ്രാചീന കാലഘട്ടത്തിലെ ഹക്കിമന്മാരായിരുന്നു ശസ്ത്രക് തുടക്കമിട്ടത് എന്ന് പറയപ്പെടുന്നു. എന്നാൽ ഇന്ന് വളരെ ചെറിയ ശാസ്ത്രക്രിയകൾ മാത്രമേ യൂനാനിയിൽ നടക്കാറുള്ളൂ.
ആന്റിബയോട്ടിക്കുകളോട് വിട പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പാർശ്വഫലങ്ങൾ കുറഞ്ഞ ആരോഗ്യകരമായ അന്തരീക്ഷം വീണ്ടെടുക്കുന്നതിന് നമ്മൾ പ്രകൃതി ചികിത്സയിലേക്ക് മടങ്ങിയെ തീരൂ
Dr. Fathima Sahla AP
Comments
Post a Comment